പ്രശസ്ത പാക് സീരിയല്‍ താരം സഹീന്‍ താഹിറയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴിച കറാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ച
ഇവര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നില നിര്‍ത്തുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗവിവരമറിഞ്ഞ് നിരവധി താരങ്ങളാണ് പ്രാര്‍ത്ഥനകളുമായി എത്തിയത്. 70 വയസുള്ള സഹീന്‍ താഹിറയുടെ ജന്മനാട് ലക്‌നൗ ആണ്. 1960 കളിലാണ് സഹീന്‍ താഹിറ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ‘ഖുധ കി ബസ്തി’ എന്ന സീരിയലിലെ അമ്മ വേഷമാണ് സഹീന്‍ താഹിറയെ പ്രശസ്തയാക്കിയത്.
പിന്നീട് നിരവധി ചിതരങ്ങളില്‍ അമ്മയായും അമ്മൂമയായും ആരാധക ഹൃദയം കവര്‍ന്നു. ഇന്നു വരെയുള്ള അഭിനയ ജീവിതത്തില്‍ 700 സീരിയലുകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്തു. ചില സീരിയലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
തന്റെ ജീവിതം അഭിനയലോകത്തിനായി മാറ്റി വെച്ച നടിയാണ് സഹീന്‍ താഹിറ. പാകിസ്ഥാനി എഴുത്തുകരനും അഭിനേതാവുമായ ഇമ്രാന്‍ അഷറഫ് തന്റെ സഹീന്‍ താഹിറ കൂടെയുണ്ടായിരുന്ന അഭിനയ നിമിഷങ്ങളെ ഓര്‍ത്ത് കുറിപ്പിട്ടു. സഹീന്‍ താഹിറ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു.
https://www.instagram.com/p/BzDtwhCHG1p/?utm_source=ig_embed
Post Your Comments