Latest NewsHealth & Fitness

കൊ​ച്ചു​കുട്ടിക​ൾ മ​ധു​ര​പ്രി​യ​രാ​ണ്; പോ​ഷ​ക​ങ്ങ​ളി​ല്ലാത്ത മധുരം ശീലിപ്പിക്കരുത്.

കുഞ്ഞുങ്ങൾക്ക് പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നു. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കിട്ടുന്ന​തി​ലു​മ​ധി​കം മ​ധു​രം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കിട്ടുന്നത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ചെറു​പ്രാ​യ​ത്തി​ൽ കുട്ടിക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും ദിവസം 20 – 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം. പ​ഞ്ച​സാ​ര​യും കാ​ൻ​സ​റും തമ്മി​ൽ നേ​രിട്ടു ബ​ന്ധ​മി​ല്ല. പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ അ​മി​ത​ഭാ​രം ഫലം. അ​മി​ത​ഭാ​രം കാ​ൻ​സ​ർ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്.

കുട്ടികളെ പ​ഞ്ച​സാ​ര ഒ​രു സൈ​ഡ് ഡി​ഷാ​യി ശീലിപ്പിക്കരുത്. പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി(​ശൂ​ന്യം) ക​ലോ​റി​യാ​ണ്. അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. വെ​റും ക​ലോ​റി മാ​ത്രം. അ​ധി​ക​മാ​യു​ള്ള ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ അ​തു കൊ​ഴു​പ്പാ​യി മാ​റും. ചി​ല കുട്ടി​ക​ൾ പ​ഞ്ച​സാ​ര വെ​റു​തേ വാ​രി​ക്ക​ഴി​ക്കും. എ​ല്ലാ വി​ഭ​വ​ങ്ങ​ളി​ലും പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാ​ൻ കു​ഞ്ഞു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ര​ക്ഷി​താ​ക്ക​ൾ ശീ​ലി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ചെ​റു​പ്രാ​യ​ത്തി​ൽ മ​ധു​രം കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. ഉ​പ്പു​മാ​വി​നും പുട്ടി​നു​മൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്തു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ക​ട​ല​ക്ക​റി​യോ പ​യ​ർ പു​ഴു​ങ്ങി​യ​തോ കൊ​ടു​ക്കാം. പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കാം, പ്ര​ഭാ​ത​ഭ​ക്ഷ​ണം പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കാം. ദോ​ശ​യ്ക്കൊ​പ്പം പ​ഞ്ച​സാ​രയ്ക്കു പ​ക​രം ചമ്മന്തിയോ ക​ട​ല​ക്ക​റി​യോ ന​ല്കാം.

മുതിർന്നവർക്കു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കുട്ടിക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. മുതിർന്നവ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അവർക്ക് ഏറെ മ​ധു​രം ആ​വ​ശ്യ​മി​ല്ല. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര) ​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​ൽ നി​ന്നാ​ണ് അ​തു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്യൂ​ബ​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ൽ നി​ന്നും റ​ഷ്യ​യി​ൽ ബീ​റ്റ്റൂട്ടിൽ നി​ന്നു​മാ​ണ് പ​ഞ്ച​സാ​ര ഉ​ണ്ടാ​ക്കു​ന്ന​ത്. ശ​ർ​ക്ക​ര, ക​രു​പ്പെട്ടി എന്നിവയിൽ നി​ന്നു കിട്ടുന്ന​തും സൂ​ക്രോ​സ് ത​ന്നെ.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button