Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

പുനലൂര്‍ : പഠിപ്പിക്കുന്നതിനിടെ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പുനലൂര്‍ വാളക്കോട് നരസിംഹ വിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൊട്ടാരക്കര തിരുവാതിരയില്‍ കെ. കൃഷ്ണകുമാര്‍ (51) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു മരണം.

ഏഴാം ക്ലാസ് ബി ഡിവിഷനില്‍ സയന്‍സ് പഠിപ്പിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട കൃഷ്ണകുമാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കസേരയിലേക്കു വീഴുകയായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. കണ്ടു നിന്ന കുരുന്നുകളെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. പകച്ചുപോയ വിദ്യാര്‍ഥികള്‍ അലറിക്കൂവിയതോടെ മറ്റ് അധ്യാപകര്‍ ഓടിയെത്തി. തുടര്‍ന്ന് കൃഷ്ണകുമാറിനെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

വര്‍ഷങ്ങളായി സ്റ്റാഫ് സെക്രട്ടറിയായിരുന്ന കൃഷ്ണകുമാറിനായിരുന്നു സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ മേല്‍നോട്ടച്ചുമതലയും. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന കൃഷ്ണകുമാര്‍ 1992ല്‍ ആണ് ഇവിടെ അധ്യാപകനായെത്തിയത്. കണക്കും സയന്‍സുമായിരുന്നു പഠിപ്പിച്ചിരുന്നത്. ഭാര്യ: കവിത. മക്കള്‍: അരവിന്ദ്, ആനന്ദ്. ഇന്ന് 11ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

shortlink

Post Your Comments


Back to top button