മൂവാറ്റുപുഴ: സ്കൂളില്‍ യോഗദിനാചരണ പരിപാടിക്കിടെ മുറ്റത്തേക്ക് കാറ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു. വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപികയായ വി.എം രേവതിയാണ് മരിച്ചത്. അപകടത്തില്‍ അധ്യാപികയ്ക്കും പത്തു കുട്ടികള്‍ക്കും പരുക്കേറ്റിരുന്നു. അന്താരാഷ്ട്ര യോഗദിനമായ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു അപകടം.
യോഗ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് പോകാനായി കാത്തുനിന്ന അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലേക്ക് സ്കൂള്‍ അക്കാദമിക് ഡയറക്ടറുടെ കാറ് പാഞ്ഞു കയറുകയായിരുന്നു. നിര്‍ത്താന്‍ ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു.കാര്‍ സ്‌കൂള്‍ മുറ്റത്തേക്ക് കയറുന്നതിനിടയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് തട്ടിയിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട വാഹനം സ്കൂള്‍ മുറ്റത്തേക്ക് പാഞ്ഞുകയറി ലൈനില്‍ അണിനിരന്ന കുട്ടികളെയും മലയാളം അധ്യാപിക രേവതിയെയും ഇടിച്ചു വീഴ്ത്തി. അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.അരിക്കുഴ പുതുപെരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ ദീപുവാണ് രേവതിയുടെ ഭര്‍ത്താവ്. മകള്‍ അദ്വയ്ത.
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) നടക്കും.
Post Your Comments