ജര്‍മനിയിലെ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ്. ബയേണിന്റെ റിസര്‍വ് ടീമിലേക്കാണ് സര്‍പ്രീതിനെ ആദ്യം എത്തിക്കുക എന്നാണ് വാര്‍ത്തകള്‍. പോളണ്ടില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിലെ നടത്തിയ പ്രകടനമാണ് ഇപ്പോള്‍ ബയേണിന്റെ ശ്രദ്ധയില്‍ ഇരുപതുകാരനായ സര്‍പ്രീതിനെ എത്തിച്ചത്.
ഇന്ത്യന്‍ ദമ്പതികളുടെ മകനായി ന്യൂസിലന്‍ഡില്‍ ജനിച്ച സര്‍പ്രീത് ന്യൂസിലന്‍ഡ് ക്ലബ് വെല്ലിങ്ടണ്‍ ഫീനിക്‌സിന്റെ താരമാണ്. 2015 മുതല്‍ ഫീനിക്‌സിന്റെ ഭാഗമായ സര്‍പ്രീത് അറ്റാക്കിങ് മിഡ്ഫീല്‍ഡറായാണ് കളിക്കുന്നത്. ഫീനിക്‌സിനായി രണ്ട് സീസണുകളില്‍ നിന്ന് 38 മത്സരം കളിച്ച സര്‍പ്രീത് ഒമ്ബത് ഗോളുകള്‍ നേടി ഏഴ് ഗോളുകള്‍ക്ക് വഴിയുമൊരുക്കി. ന്യൂസിലന്‍ഡിനായി നാല് മത്സരങ്ങള്‍ കളിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ പ്രതിനീധികരിച്ച സര്‍പ്രീത് ഒരു ഗോള്‍ നേടിയിരുന്നു. രണ്ട് അസിസ്റ്റും സ്വന്തം പേരിലാക്കി
Post Your Comments