തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പി.എം. കിസാന്‍ പദ്ധതിക്ക് സംസ്ഥാനത്ത് മികച്ച പ്രതികരണം ഇതുവരെ ലഭിച്ചത് 30 ലക്ഷത്തോളം അപേക്ഷകള്‍. . പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ പി.എം. കിസാന്‍ പദ്ധതിയിലേയ്ക്കാണ് അപേക്ഷകളുടെ പ്രവാഹം. പാവപ്പെട്ട കര്‍ഷകര്‍ മാത്രമല്ല അല്ലാത്തവരും അയക്കുന്നുണ്ടെന്ന് ഇതോടെ തെളിവായി. ഒടുവിലത്തെ കണക്കുപ്രകാരം 28.05 ലക്ഷം അപേക്ഷകള്‍ കൃഷിഭവനുകള്‍മുഖേന അയച്ചു. 9.31 ലക്ഷം പേര്‍ക്ക്്് ഒന്നും രണ്ടും ഗഡുക്കള്‍ ലഭിച്ചു. തിരഞ്ഞെടുപ്പുസമയത്ത് നിര്‍ത്തിവെച്ച അപേക്ഷ സ്വീകരിക്കല്‍ പുനരാരംഭിച്ചതോടെ ആയിരക്കണക്കിന് പുതിയ അപേക്ഷകളാണ് ലഭിക്കുന്നത്. അപേക്ഷിച്ചവര്‍ക്കെല്ലാം പണം ലഭിക്കുകയാണെങ്കില്‍ ഒരുവര്‍ഷം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 1800 കോടിയിലധികം രൂപ ലഭിക്കും.
അപേക്ഷകരിലെ അനര്‍ഹരെ കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന തലത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം. ഇനിമുതല്‍ അപേക്ഷകര്‍ ആധാര്‍ ലിങ്ക്ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍കൂടി ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജനപ്രിയപരിപാടി എന്ന നിലയില്‍ കാര്യമായ നിബന്ധനയൊന്നുമില്ലാതെയായിരുന്നു പദ്ധതി തുടങ്ങിയത്. സാമ്പത്തികമായി പിന്നാക്കം എന്നുപറയുന്നുണ്ടെങ്കിലും അതുസംബന്ധിച്ച രേഖകളോ സ്ഥിതിവിവരമോ ഹാജരാക്കേണ്ട. സത്യപ്രസ്താവനമാത്രം മതി. അപേക്ഷകരില്‍ ഭൂരിഭാഗവും കര്‍ഷകരല്ല എന്നതാണ് യാഥാര്‍ഥ്യം.
കേരളത്തിലെ അപേക്ഷകരില്‍ അനര്‍ഹര്‍ വ്യാപകമായി കടന്നുകൂടിയിട്ടുണ്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് കര്‍ശനപരിശോധന നടത്താനാണ് നിര്‍ദേശം.
Post Your Comments