തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികൾ ഉടന്‍ അറിയിക്കണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് മുൻപ് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. 2018 ഏപ്രില്‍ 12 ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നിര്‍ദ്ദേശം. 1129 പൊലീസുദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേരള പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 അനുസരിച്ച് നടപടിയെടുക്കാന്‍ കമ്മിഷന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊലീസ് മേധാവി 2018 ജൂണ്‍ 30 ന് കമ്മിഷനില്‍ വിശദീകരണം സമർപ്പിക്കുകയുണ്ടായി.സ്റ്റേഷനുകളില്‍ നിന്ന് പൊലീസുദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും , സ്വീകരിച്ച നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് നിർദേശം.
Post Your Comments