അഹമ്മദാബാദ്: ഒബിസി നേതാവ് അല്‍പേഷ് താക്കൂറിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അല്‍പേഷ് താക്കൂറിന്റെ ഗുജറാത്ത് നിയമസഭാംഗത്വം കൂറുമാറ്റ നിരോധന നിയമപ്രകാരം അസാധുവാക്കണമെന്നതാണ് നിര്‍ദ്ദേശം. പാര്‍ട്ടിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അല്‍പേഷ് താക്കൂറിനും സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്കും നോട്ടീസ് അയച്ചെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പും ഹൈക്കോടതിയിലെ പരാതിക്കാരനുമായ അശ്വിന്‍ കോട്വാള്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് താക്കൂര്‍ മത്സരിച്ച് ജയിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റെല്ലാ സ്ഥാനങ്ങളും രാജിവച്ച അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചില്ല. പാര്‍ട്ടി നേതൃത്വം അല്‍പേഷ് താക്കൂറിന്റെ അംഗത്വം റദ്ദാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. രണ്ട് മാസത്തോളം നടപടിക്കായി കാത്ത ശേഷമാണ് ഗുജറാത്ത് പിസിസി ഹൈക്കോടതിയെ സമീപിച്ചിപിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഠാന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താക്കൂര്‍ ആഗ്രഹിച്ചിരുന്നു. മുന്‍ എംപി ജഗദീഷ് താക്കൂറിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. എന്നാല്‍ സബര്‍കാന്ത് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എമാരോട് പാര്‍ട്ടി അംഗത്വം രാജിവയ്ക്കാന്‍ താക്കൂര്‍ സേന ആവശ്യപ്പെട്ടെന്നാണ് പിന്നീട് അല്‍പേഷ് താക്കൂര്‍ വിശദീകരിച്ചത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അല്‍പേഷും പട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദ്ദിക് പാട്ടേലും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു.
Post Your Comments