Kerala

ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാതയില്‍ നവീകരണം നടക്കുന്നതിനാൽ ട്രെ​​​യി​​​നു​​​ക​​​ള്‍​​​ക്ക് താ​​​ത്കാ​​​ലി​​​ക നി​​​യ​​​ന്ത്ര​​​ണ​​​വും സ​​​മ​​​യ​​​മാ​​​റ്റ​​​വും ഏർപ്പെടുത്തി. ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​ല്‍​​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട ട്രെ​​​യി​​​ന്‍ നമ്പര്‍16127 ചെ​​​ന്നൈ എ​​​ഗ്മോ​​​ര്‍- ഗു​​​രു​​​വാ​​​യൂ​​​ര്‍ എ​​​ക്സ്പ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ​​​ര്‍​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. പ​​​ക​​​രം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് ഒ​​​രു പ്ര​​​ത്യേ​​​ക പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​ന്‍ ചെ​​​ന്നൈ എ​​​ഗ്മോ​​​ര്‍- ഗു​​​രു​​​വാ​​​യൂ​​​ര്‍ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ട്രെ​​​യി​​​ന്‍ ന​​​മ്പര്‍ 16127 ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ അ​​​തേ സ്റ്റോ​​​പ്പു​​​ക​​​ളോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു ജൂ​​​ണ്‍ 27, 29, 30, ജൂ​​​ലൈ ഒ​​​ന്ന്, ര​​​ണ്ട്, നാ​​​ല്, ആ​​​റ്, ഏ​​​ഴ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തും.കൊ​​​ച്ചു​​​വേ​​​ളി – ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് ടെ​​​ര്‍​​​മി​​​ന​​​സ് ദ്വൈ​​​വാ​​​ര സൂ​​​പ്പ​​​ര്‍​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ഒരു മണിക്കൂർ വൈകി പുറപ്പെടും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​​​ട്ര​​​ല്‍ – ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ന്‍ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ര്‍​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ (ന​​​മ്ബര്‍ 22653) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ലും ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലും രാ​​​ത്രി 12.30ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ 20 മി​​​നി​​​റ്റ് വൈ​​​കി പു​​​ല​​​ര്‍​​​ച്ചെ 1.50നാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button