
ബെംഗുളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്. കര്‍ണാകയിലെ പുത്തൂരിലെ നവിട്‌ല വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പുത്തൂരിലെ വിട്‌ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടഞ്ഞ് വാഹനം തട്ടിക്കൊണ്ടു പോയിരുന്നു. ആക്രമണത്തില്‍ വാഹനത്തിലുണ്ടായ രണ്ടു പേര്‍ക്ക് മര്‍ദ്ദിക്കുകയും ഇവരുടെ കയ്യിലുണ്ടായിരുന്ന അരലക്ഷം രൂപ തട്ടിയെടുക്കുകയുെ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കെഎസ്ആര്‍ടിസി ബസിന് നേരെയുള്ള കല്ലേറില്‍ കലാശിച്ചതെന്നാണ് സൂചന.
പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് ബസുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവറെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments