തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുവതി പ്രവേശനം തിടുക്കത്തിലാക്കിയ സർക്കാർ നടപടിക്ക് തിരിച്ചടി ലഭിച്ചതിനു പിന്നാലെ കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ അവഹേളിച്ച് എസ്.എഫ്.ഐ. കുട്ടിസഖാക്കൾ ബോർഡ് സ്ഥാപിച്ചു. അയ്യപ്പന്റെ ചിത്രത്തെ അവഹേളിക്കുന്ന രീതിയിൽ വരച്ച ബോർഡാണ് എസ്.എഫ്.ഐ സ്ഥാപിച്ചത്. യുവതീ പ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് എസ്.എഫ്.ഐയുടെ പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ബോർഡിനെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. ചോരയൊഴുകുന്ന കാലുകൾക്കിടയിൽ തലകീഴായി അയ്യപ്പന്റെ ചിത്രം ചേർത്താണ് ബോർഡ്. കാലുകൾ സ്ത്രീയുടേതാണെന്ന് വ്യക്തമാകുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നത് ഒരേ വഴിയിലൂടെ എന്നു തുടങ്ങുന്ന വരികളും ബോർഡിലുണ്ട്. എസ്എഫ്ഐയുടെ ബോർഡ് മതസ്പർദ്ധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിന്‍സിപ്പാലിനും പോലീസിലും ബിജെപി പരാതി നൽകി.
എബിവിപിയും ഹിന്ദു സംഘടനകളും പ്രതിഷേധമുയർത്തിയതോടെ ബോർഡ് നീക്കം ചെയ്തു. അതേസമയം സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. എല്ലാവരുടെ ദൈവങ്ങളും ദൈവദൂതന്മാരും പിറന്നത് ഒരേ വഴിയിലാണ്. ഇത്തരമൊരു ചിത്രം വരയ്ക്കാനുള്ള നട്ടെല്ല് എസ്.എഫ്.ഐക്കുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്.
Post Your Comments