ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ഇതോടെ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് വ്യക്തമായി.
ബിജെപിയെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിയില്ലെന്നും മഹാസഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി സാധ്യമല്ലെന്നും മായാവതി പറഞ്ഞു. എസ്പിയുമായി നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും മറന്നു കൊണ്ടാണ് സഖ്യത്തിനു തയ്യാറെടുത്തത്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ മഹാസഖ്യത്തിനു വോട്ടു ചെയ്യാന്‍ തയ്യാറായില്ലെന്നും മായാവതി കുറ്റപ്പെടുത്തി.ട്വിറ്ററിലൂടെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ മായാവതിക്കെതിരെ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് രംഗത്തെത്തി. പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം നടക്കാത്തതിനാലാണ് മായാവതി സഖ്യം ഉപേക്ഷിച്ചതെന്നും പ്രധാനമന്ത്രിയാക്കാന്‍ സഹായിക്കുന്ന പാര്‍ട്ടിക്കൊപ്പമേ മായാവതി നില്‍ക്കുകയുള്ളൂ എന്നും ഡിംപിള്‍ ആരോപിച്ചു.
Post Your Comments