KeralaLatest NewsIndia

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നൽ പരിശോധന ; മൊബൈല്‍ ഫോണുകളും , കഞ്ചാവും പിടികൂടി

മൊബൈല്‍ ഫോണ്‍ , കഞ്ചാവ്, പുകയില, റേഡിയോ, പണം , സിം കാര്‍ഡ്‌, ചിരവ് , ബാറ്ററികള്‍ എന്നിവ കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു ദിവസം മുന്നേ നടന്ന മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ഇന്നലെയും റെയ്ഡ്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ 4 മൊബൈല്‍ ഫോണുകള്‍ , കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇന്നലെ നടത്തിയ റെയിഡില്‍ മൊബൈല്‍ ഫോണ്‍ , കഞ്ചാവ്, പുകയില, റേഡിയോ, പണം , സിം കാര്‍ഡ്‌, ചിരവ് , ബാറ്ററികള്‍ എന്നിവ കണ്ടെത്തിയിരുന്നു.

റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാര്‍ എന്നിവരുടെ ഒപ്പമാണ് ഇന്നലെ ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും സമാനമായ രീതിയില്‍ കമ്മീഷണര്‍ യതീഷ് ചന്ദ്ര പരിശോധന നടത്തിയിരുന്നു. ടിപി വധക്കേസ് പ്രതിയായ ഷാഫിയുടെ പക്കല്‍ നിന്നും രണ്ട് സ്മാര്‍ട്ട്‌ ഫോണുകളാണ് പിടിച്ചെടുത്തത്. ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായ വിവരം കിട്ടിയതിനെ തുടര്‍ന്നാണ്‌ യതീഷ് ചന്ദ്ര റെയിഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button