നിറങ്ങളും മനസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാലങ്ങളായി പല ഗവേഷണങ്ങളും നടന്നുവരുന്നുണ്ട്. ഇഷ്ടനിറങ്ങള്‍ വ്യക്തികളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് മനഃശസ്ത്രവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ചുവപ്പ് നിറത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ചുവപ്പുനിറം ശക്തമായ ആഗ്രഹത്തിന്റെയും ഉത്സാഹത്തിന്റെയും നിറമാണ്. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവരും ധൈര്യശാലികളും ഉത്സാഹശീലമുള്ളവരായിരിക്കുമെന്നാണ് പഠനം. ചുവപ്പും നീലയും വസ്ത്രം ധരിച്ചവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം കണ്ടെത്തിയത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിയന്ത്രിക്കാനും ചുവപ്പിന് കഴിയും എന്നും പറയുന്നു. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ സ്വയം തിരിച്ചറിയുന്നവരും വളരെ പോസറ്റീവ് ആയി ചിന്തിക്കുന്നവരും ആത്മവിശ്വാസമുള്ളവരുമാകും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ജയിക്കാനുള്ള തീവ്രമായ ആഗ്രഹം ഉള്ളവരായിരിക്കും ഇവര്‍. ചില സമയങ്ങളില്‍ ഇവര്‍ മുന്‍കോപികളും കലഹ പ്രിയരുമായിരിക്കും. ഏതു സാഹചര്യത്തേയും അതീജിവിക്കാനുള്ള ധൈര്യവും മനശക്തിയും ഇവര്‍ക്ക് ഉണ്ട് എന്നും പറയുന്നു.
ചുവപ്പു വസ്ത്രം ധരിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുകയും കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യുമെന്ന് ദി യൂറോപ്യന്‍ ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ചുവപ്പ് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു നിറമാണെന്ന് ബ്രിട്ടനിലെ ലിങ്കണ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ ഇതിന് മുന്‍പ് കണ്ടെത്തിട്ടുണ്ട്.
Post Your Comments