ശര്‍ക്കര ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ശര്‍ക്കര അല്ലങ്കില്‍ ജാഗരി പണ്ടുമുതലേ ലോകമെമ്പാടുമുള്ളവര്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അടുക്കളയിലെ ഈ മധുരം നമ്മുടെ ആരോഗ്യത്തിനു പല തരത്തില്‍ സഹായകരമാണ്. ദിവസവും ഒരു കഷണം ശര്‍ക്കര നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് അത്ഭുദകരമായ വ്യത്യാസം ഉണ്ടാകും. ശര്‍ക്കരയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ വിഷാംശത്തെ തടയാന്‍ സഹായിക്കുന്നു. അതുകൊണ്ട് ശര്‍ക്കര ഒരു ക്ലെന്‍സിങ് ഏജന്റാണെന്നു പറയാം. ശ്വാസകോശനളികകള്‍, ശ്വാസകോശം, ഈസോഫാഗസ്, വയറ്, ആമാശയം എന്നിവയെ വൃത്തിയാക്കാനുള്ള കഴിവും ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് ഉണ്ട്. ശര്‍ക്കര പതിവായി ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതാ ശര്‍ക്കര കൊണ്ടുള്ള ചില ഗുണങ്ങള്‍.
- മികച്ച ദഹനത്തിന് ഉത്തമമാണ് ശര്‍ക്കര. ദിവസവും ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് ദഹനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നു. ദഹനരസങ്ങളെ ത്വരിതപ്പെടുത്തി വയറിലുള്ള അസെറ്റിക് ആസിഡിന്റെ പ്രവര്‍ത്തനത്തിന്റെ നിരക്ക് കൂട്ടാന്‍ ഇതിന് കഴിവുണ്ട്. കൂടാതെ ദഹനപ്രശ്‌നങ്ങളെ ശര്‍ക്കര ഇല്ലാതാക്കുന്നു
- ദിവസവും ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുന്നത് പ്രതിരോധിക്കുകയും ചെയ്യും.
- ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.
- ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, ശര്‍ക്കര ചായ കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവ സമയത്തെ നടുവേദന, വയറു വേദന എന്നിവ അകറ്റാന്‍ ഏറ്റവും മികച്ചതാണ് ശര്‍ക്കര ചായ.
- ജലദോഷം, തുമ്മല്‍, ചുമ, പനി എന്നിവ അകറ്റാന്‍ ശര്‍ക്കര ചായ മികച്ചൊരു മരുന്നാണെന്ന് പറയാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ശര്‍ക്കര നല്ലതാണ്.
- പൊതുവേ മധുരം കഴിച്ചാല്‍ തടിവെക്കുമെന്നാണ് പറയാറ്. എന്നാല്‍ ശര്‍ക്കര വണ്ണം കുറയാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലന്‍സു ചെയ്യുന്നതോടൊപ്പം മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ശര്‍ക്കരയിലടങ്ങിയിരിക്കുന്ന മറ്റു ധാതുക്കള്‍ ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ശര്‍ക്കര ആന്റി ഓക്‌സിഡന്‍സിന്റെ ഒരു കലവറയാണ്. ഇതില്‍ പ്രധാനം സെലീനിയം ആണ്. ഇത് ശരീരത്തിലെ മൂലധാതുക്കളുടെ തെറ്റായ പ്രവര്‍ത്തനത്തെ തടയുന്നു. ശര്‍ക്കര കഴിക്കുന്നത് പലതരം അസുഖങ്ങളെ തടയുന്നു. കൂടാതെ വാര്‍ധക്യ ലക്ഷണങ്ങളെ അകറ്റി യൗവനത്തെ നിലനിര്‍ത്തുന്നു. മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ തടയുന്നതിനും ശര്‍ക്കര സഹായിക്കുന്നു
Post Your Comments