
ബംഗളുരു: കര്‍ണാടകയിലെ തസ്‌കര്‍ പട്ടണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ മോസ്‌ക്? മോഡി മോസ്‌കിനെക്കുറിച്ച് ഏതോ ബി.ജെ.പി. പ്രവര്‍ത്തകന്റെ പോസ്‌റ്റാണു തര്‍ക്കത്തില്‍ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഒടുവില്‍ ഗ്രാന്‍ഡ് മോഡി മോസ്‌കിന്റെ ഇമാം ഗുലാം റബ്ബാനി തന്നെ വിശദീകരണവുമായി എത്തുകയായിരുന്നു.
“പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 69 വയസാണു പ്രായം. ഈ പള്ളിക്ക് 170 വര്‍ഷം പഴക്കമുണ്ട്. മോഡിയെന്ന പേരുമായുള്ള സാമ്യം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു”- അദ്ദേഹം പറഞ്ഞു. 1800കളില്‍ തസ്‌കര്‍ പട്ടാള- വ്യാപാര കേന്ദ്രമായിരുന്നു. അന്നു പ്രശസ്‌തനായിരുന്ന വ്യാപാരി മോഡി അബ്‌ദുള്‍ ഗഫൂറാണു മോസ്‌ക് നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്. അദ്ദേഹത്തിന്റെ പേരില്‍ തന്നേരിയില്‍ മോഡി റോഡുമുണ്ട് എന്നും വിശദീകരിച്ചു .
Post Your Comments