KeralaLatest News

വീടുകളിലെ പച്ചക്കറി കൃഷി : വെജിറ്റബിള്‍ ചലഞ്ചുമായി മന്ത്രി വി എസ് സുനിൽകുമാർ

വീടുകളില്‍ മാത്രമല്ല, സമൂഹത്തില്‍ കൃഷിക്കും കര്‍ഷകര്‍ക്കും പ്രഥമ പരിഗണന നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി: വീടുകളിലെ പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ആലുവ ചൂര്‍ണിക്കരയില്‍ നടക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കംകുറിച്ചുള്ള ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി ഇതു പറഞ്ഞത്.

 സോഷ്യല്‍ മീഡിയയില്‍ ചലഞ്ചുകളുടെ കാലമാണിത്. അതിനിടെയാണ് വെജിറ്റബിള്‍ ചലഞ്ചുമായി മന്ത്രി സുനില്‍കുമാറിന്റെ വരവ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച അന്‍വര്‍ സാദത്ത് എംഎല്‍എ ചലഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് എംഎല്‍എയ്ക്ക് ചടങ്ങില്‍ വച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പച്ചക്കറിതൈ കൈമാറി.

വീടുകളില്‍ മാത്രമല്ല, സമൂഹത്തില്‍ കൃഷിക്കും കര്‍ഷകര്‍ക്കും പ്രഥമ പരിഗണന നല്‍കണമെന്ന് മന്ത്രി പറഞ്ഞു. വിത്തുകള്‍, തൈകള്‍, ജൈവസംരക്ഷണ ഔഷധങ്ങള്‍ മുതല്‍ വളകൂട്ടുകള്‍ വരെ ചൂര്‍ണിക്കരയില്‍ ഒരുക്കിയിട്ടുള്ള ഞാറ്റുവേല ചന്തയില്‍ ലഭ്യമാണ്. ഞാറ്റുവേലയോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button