അബുദാബി: യുഎഇ താമസ വിസ ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ സൗകര്യങ്ങൾ. താമസ വിസയ്ക്കായുള്ള മെഡിക്കല്‍ സേവന കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍നിന്ന് പതിനെട്ടായി ഉയർത്തി. മൂന്നുകേന്ദ്രങ്ങള്‍ ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കും. രണ്ടെണ്ണം ഷാര്‍ജയിലും ഒന്ന് ഫുജൈറയിലുമാണ് ആരംഭിക്കുന്നത്. സേവനം കൂടുതലാളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാസ്‌പോര്‍ട്ടും വിസയും രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോയുമാണ് ഇതിന് ആവശ്യമായ രേഖകൾ. ഉപഭോക്തൃകേന്ദ്രീകൃത സേവനത്തിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രാലയം ഹെല്‍ത്ത് അസിസ്റ്റന്റ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദെല്‍ റഹ്മാന്‍ അല്‍ റന്‍ദ് പറഞ്ഞു. പകര്‍ച്ചവ്യാധികളെ പൂര്‍ണമായും പ്രതിരോധിച്ച് തീര്‍ത്തും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് മെഡിക്കല്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കേന്ദ്രങ്ങളില്‍ നിര്‍മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സേവനങ്ങളും ലഭ്യമാകും.
Post Your Comments