Latest NewsIndia

ഏറ്റുമുട്ടൽ : ഭീ​ക​ര​രെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ഏ​റ്റു​മു​ട്ട​ലിൽ ഭീ​ക​ര​രെ സുരക്ഷാ സേന വധിച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ നാല് ഭീ​ക​ര​രെയാണ് വധിച്ചത്. ഭീ​ക​ര​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തുടർന്നു ദ​രം​ദോ​റ മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തുന്നതിനിടെ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​വക്കുകയായിരുന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ശക്തമായ തി​രി​ച്ച​ടി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ റാ​ഫി ഹ​സ​ൻ മി​ർ, സു​ഹൈ​ൽ അ​ഹ​മ്മ​ദ് ഭ​ട്ട്, ഷൗ​ക്ക​ത്ത് അ​ഹ​മ്മ​ദ് മി​ർ, ആ​സാ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് വ​ക്താ​വ് അറിയിച്ചു. ഷൗ​ക്ക​ത്ത് 2015-ലാ​ണ് ഭീ​ക​ര​വാ​ദ​ത്തി​ലേ​ക്കു എത്തിപ്പെട്ടതെന്നും മ​റ്റു​ള്ള​വ​ർ അ​ടു​ത്തി​ടെ​യാ​ണ് തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നും പോ​ലീ​സ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button