
പെട്രോളിനെക്കാൾ കുറഞ്ഞ വിലയിൽ ഡീസൽ ലഭിക്കുമ്പോൾ.എന്ത് കൊണ്ട് ഡീസൽ എൻജിൻ ബൈക്കുകൾ നിർമാതാക്കൾ പുറത്തിറക്കുന്നില്ല എന്ന് ചിന്തിക്കാത്തവർ വിരളമാണ്. മുൻപ് റോയൽ എൻഫീൽഡ് ഡീസൽ ബുള്ളറ്റുകൾ ആദ്യവും അവസാനവുമായി ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയിൽ എത്തിരിച്ചിരുന്നു എങ്കിലും,മറ്റു കമ്പനികൾ ആ സാഹസത്തിനു മുതിർന്നില്ല. എന്നാല്‍ കുറച്ചു നാൾ മുൻപ് ഹീറോ ഒരു ഡീസൽ എൻജിനോട് കൂടിയ ഇരുചക്രവാഹനം അവതരിപ്പിച്ചിരുന്നുവെങ്കിൽ പിന്നീടത് അത് വിപണി കണ്ടിട്ടില്ല. എന്തായിരിക്കും ഡീസൽ എൻജിനുള്ള ഇരുചക്ര വാഹനം പുറത്തിറക്കാൻ നിർമാതാക്കൾ മടിക്കുന്നത് ?. അതിനു പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ചുവടെ ചേർക്കുന്നു.
ഡീസല്‍ എഞ്ചിനുകള്‍ക്ക് പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമാണുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തിൽ കമ്പ്രഷന്‍ നടക്കുമെങ്കിൽ ഡീസല്‍ എഞ്ചിനിലിത് 15: 1 മുതല്‍ 20:1 എന്ന അനുപാതമായിരിക്കും
ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമായതിനാൽ ഇത് കൈകാര്യം ചെയ്യണമെങ്കിൽ ഏറെ ഭാരമേറിയതും വലുപ്പം കൂടിയതുമായ ലോഹഘടകങ്ങള്‍ ആവശ്യമാണ്. പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിനു വലിപ്പം കൂട്ടുകയും ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിനിൽ സൃഷ്ടിക്കും
പരിസര മലിനീകരണം ഡീസല്‍ എഞ്ചിനുകളിൽ വളരെ കൂടുതലാണ്. മൂന്ന് ലിറ്റര്‍ ഡീസല്‍ ഇന്ധനത്തില്‍ നിന്നും പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു.
ഡീസൽ എൻജിൻ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടക്കിടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരും. തകരാറുകൾ കുറയ്ക്കുവാൻ ഓരോ 5,000 കിലോമീറ്ററിലും ഓയില്‍ മാറ്റേണ്ടതായി വരും. മികച്ച ടോര്‍ഖ് ഉല്‍പ്പാദിപ്പിക്കുന്ന ഡീസൽ എഞ്ചിനുകൾക്ക് പെട്രോള്‍ എഞ്ചിനേക്കാള്‍ ആര്‍പിഎം കുറവായതിനാൽ വേഗത കുറവായിരിക്കും
ഡീസല്‍ എഞ്ചിനുകളുടെ വില വളരെ കൂടുതലായിരിക്കും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞത് 50,000 രൂപ വില വ്യത്യാസമുണ്ടാകുമെന്നാണ് ഏകദേശ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്
Post Your Comments