ജിന്ദ്: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ഭര്‍ത്താവിന് പണികൊടുത്ത് മുങ്ങിയിരിക്കുകയാണ് ഭാര്യ. ഹരിയാനയില്‍ ആണ് സംഭവം. പതിനഞ്ച് ദിവസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിടുകയായിരുന്നു.
ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സുരേന്ദര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20-യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്.
ജിന്ദ് സ്വദേശിയായ 36-കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയില്‍ പരാതി നല്‍കിയത്. 70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴി ഇയാള്‍ കല്ല്യാണം ഉറപ്പിച്ചത്.
28 വയസ്സായിരുന്നു സ്ത്രീക്ക്. ഇവരെക്കുറിച്ച് വിശദമായ അന്വേഷണമൊന്നും സുരേന്ദര്‍ നടത്തിയിരുന്നില്ല. ഉടന്‍ തന്നെ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദറിന്റെ പരാതി.
Post Your Comments