തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്‌ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് റിപ്പോർട്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടുദിവസം തെക്കുപടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 55 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിർദേശമുണ്ട്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞ ദിവസം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments