Life Style

പല്ലുകൾക്ക് ഭംഗി കൂട്ടാം, ഈ വഴികളിലൂടെ

ശരിയായ ദന്തശുചിത്വ ശീലങ്ങളിലൂടെ തുമ്പപ്പൂ പോലെ സുന്ദരമായ പല്ലുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യണം. അല്ലെങ്കില്‍ പല്ലുകള്‍ക്ക് മഞ്ഞ നിറം പടരാന്‍ സാധ്യതയുണ്ട്. പല്ലിന്റെ മഞ്ഞ നിറം പോകാന്‍ മരത്തിന്റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത് പല്ല് തേയ്ക്കാം. പല്ലുകള്‍ക്ക് നല്ല വെളുത്ത നിറം ലഭിക്കാന്‍ അല്പം ബേക്കിങ് സോഡ, അല്പം നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുന്നത് ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്റെ ഫലം ലഭിക്കാറുണ്ട്.

നാരങ്ങാ വര്‍ഗത്തിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ വായില്‍ കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകള്‍ നീങ്ങുകയും പല്ല് വെളുക്കുകയും ചെയ്യും. വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയ സ്‌ട്രോബെറി, കിവി തുടങ്ങിയ പഴങ്ങള്‍ മോണയെ ശക്തിപ്പെടുത്തും. ശ്രദ്ധയോടെയും ക്ഷമയോടെയും ഫ്‌ളോസിംഗ് ചെയ്താല്‍ പല്ലുകളില്‍ കറ പുരളാതെ കാക്കാം. പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കാം. ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേച്ചാല്‍ പല്ലുകള്‍ നിരയാവും. പച്ചക്കരിമ്പ് കഴിക്കുന്നതിലൂടെ പല്ലിന് നിറവും ബലവും ലഭിക്കും.നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button