Latest NewsTechnology

അറുനൂറിലധികം ചാനലുകള്‍; നിലവിലെ ഡിടിഎച്ച് കമ്പനികള്‍ക്ക് വെല്ലുവിളിയുമായി ജിയോ സര്‍വീസ് വരുന്നു, പ്രത്യേകതകള്‍ ഇങ്ങനെ

കുറേ ഏറെ കാലമായി നാമെല്ലാം കാത്തിരിക്കുന്നത് ജിയോയുടെ ഡിടിഎച്ച് സര്‍വീസിനു വേണ്ടിയാണ്. എന്നാല്‍ ഇത് എന്ന് പുറത്തിറങ്ങും എന്ന കാര്യത്തില്‍ ഇപ്പോളും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ജിയോ ഹോം ടിവി സര്‍വീസുകള്‍ പുറത്തിറക്കുമ്പോള്‍ നിരവധി പ്രത്യേകതകളാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്.

മുകേഷ് അംബാനിയുടെ തന്നെയാണ് ഈ സര്‍വീസുകളും . ഡിടിഎച്ച് കൂടാതെ കേബിള്‍ സര്‍വീസുകളെക്കാള്‍ കൂടുതല്‍ മികച്ച ടെക്‌നോളജിയിലും കൂടാതെ ക്ലാരിറ്റിയിലും ആണ് ഇത് പുറത്തിറങ്ങുന്നത് .ഈ ജിയോ ഹോം ടിവികള്‍ നിലവിലത്തെ കേബിള്‍ ഡിടിഎച്ച് കമ്പനികള്‍ക്ക് ഒരു വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല. ജിയോയുടെ തന്നെ ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഈ ജിയോ ടിവി സൗജന്യമായി ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ജിയോ ഹോം ടിവി വഴി ഏകദേശം 600 ചാനലുകളാണ് കാണുവാന്‍ സാധിക്കുന്നത് .എന്നാല്‍ ഒരു മാസം ജിയോ ഹോം ടെലിവിഷനുകള്‍ ഉപയോഗിക്കുവാന്‍ ഏകദേശം 100 ജിബിയുടെ ഡാറ്റ വേണമെന്നാണ് കരുതപ്പെടുന്നത് .കുറഞ്ഞ ചിലവില്‍ കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കുന്ന പുതിയൊരു ടെക്‌നോളോജിയാണ് ഇപ്പോള്‍ ജിയോ ഹോം ടിവിയിലൂടെ ഉദ്ദേശിക്കുന്നത്. ജിയോ ഹോം ടിവിയുടെ സഹായത്തോടെ ഉപഭോതാക്കള്‍ക്ക് വോയിസ് കൂടാതെ വീഡിയോ കോളുകളും ചെയ്യുവാന്‍ സാധിക്കുന്നതാണ് .ഐപി ടിവി സര്‍വീസ് രൂപത്തിലാണ് ഉപഭോതാക്കള്‍ക്ക് ജിയോയുടെ ഹോം ടിവി ലഭ്യമാകുന്നത്.

shortlink

Post Your Comments


Back to top button