ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ അശാന്തി. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സമവായ സാധ്യത എളുപ്പമല്ലെന്നു വന്നതോടെയാണ് ഗള്‍ഫ് മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ശീതസമരം കൂടുതല്‍ രൂക്ഷമായത്. തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്താല്‍ പശ്ചിമേഷ്യയില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കേന്ദ്രങ്ങള്‍ ചുട്ടെരിക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. പ്രശ്‌നത്തില്‍ യു.എന്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ആളില്ലാ ചാരവിമാനം വെടിവെച്ചിട്ടതിന്റെ പേരില്‍ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുദ്ധം അനിവാര്യമാണെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാമെന്നും അമേരിക്ക ഒമാന്‍ മുഖേന ഇറാനെ അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ അമേരിക്കയുമായി അനുരഞ്ജനം ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇറാന്‍.
ഇറാന്റെ കര, വ്യോമ, നാവിക പരിധിയില്‍ അധിനിവേശം നടത്താന്‍ ആരു തുനിഞ്ഞാലും കടുത്ത ആക്രമണം ഉറപ്പാണെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫാസി ഷെകാര്‍സി താക്കീത് നല്‍കി. യു.എസ് നീക്കത്തെ ചെറുക്കുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവിയും വ്യക്തമാക്കി.
Post Your Comments