KeralaLatest News

തലസ്ഥാനത്ത് അമിത വേഗതിയില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു പോയ കാര്‍ തിരിച്ചറിഞ്ഞു: വിവരങ്ങള്‍ ഇങ്ങനെ

കരമനയില്‍ വച്ച് രണ്ട് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ ശേഷം വഴുതക്കാടും അപകടം സൃഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിത വേഗതയില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ പോലീസ് തിരിച്ചറിഞ്ഞു. നെടുമങ്ങാട്
സ്വദേശിയായ ഒരു സ്ത്രീയുടെ പേരിലുള്ള കാറാണ് ഇതെന്ന് പോലീസ് പറഞ്ഞു. കാറുടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

ഇന്നലെയാണ് നഗരത്തെ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്. നിയന്ത്രണം വിട്ട കാര്‍ രണ്ടിടങ്ങളിലായി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

കരമനയില്‍ വച്ച് രണ്ട് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ ശേഷം വഴുതക്കാടും അപകടം സൃഷ്ടിച്ചു. വഴുതക്കാട് സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഒരു ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ പ്രതിയെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button