മുസാഫര്‍പുര്‍ : ബിഹാറില്‍ മസ്തിഷ്‌ക മരണം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്കെതിര ബീഹാര്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ബീഹാര്‍ മുസാഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. ചികില്‍സാ പിഴവ് ആരോപിച്ചാണ് സീനിയര്‍ ഡോക്ടറായ ഭീംസെന്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം, മസ്തിഷ്‌ക ജ്വരം ബാധിച്ചു മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 130 ആയി.
മസ്തിഷ്‌ക ജ്വരം ബാധിച്ചു കുട്ടികള്‍ മരിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. അ്രതിനിടയില്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് പരിസരത്ത് അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.
Post Your Comments