തിരുവനന്തപുരം: ഇനിമുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബാങ്കേഴ്സ് സമിതി രംഗത്ത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്സ് സമിതി പരസ്യം നല്‍കിയത്. വായ്പകള്‍ കുടുശ്ശികയായാല്‍ തിരിച്ചുപിടിക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എടുക്കുന്നതെന്നും ബാങ്കേഴ്സ് സമിതി പരസ്യത്തില്‍ വിശദീകരിക്കുന്നു.
കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ തീരുമാനിച്ചത്. ആര്‍ബിഐയുടെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരിക്കുകയാണ്. മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ചേരാനിരിക്കെയാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് പോലെ മറ്റൊരു സംസ്ഥാനത്തിന് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇനി നീട്ടാനാകില്ലെന്നുമാണ് ആര്‍ബിഐ അറിയിച്ചത്.
Post Your Comments