Latest NewsKerala

ആർടി ഓഫിസിൽ വിജിലൻസ് റെയ്ഡ്; കയ്യിൽ കിട്ടിയ പണം വഴിയിൽ ഉപേക്ഷിച്ചു

കോട്ടയം : ആർടി ഓഫിസിൽ അപ്രതീക്ഷിതമായി വിജിലൻസ് നടത്തിയ റെയ്‌ഡിൽ പണം പിടികൂടി.  കളക്ടറേറ്റിലെ ഓഫിസിലെ അലമാരയിൽ ഫയലുകൾക്ക് ഇടയിലും സമീപത്തെ കൃഷി ഓഫിസ് ഇടനാഴിയിലെ അലമാരയുടെ പിന്നിലും ഒളിപ്പിച്ച 7,000 രൂപയാണ് വിജിലൻസ് കണ്ടെടുത്തത്.

ലൈസൻസിനും രജിസ്ട്രേഷനും ഉള്ള 90 വാഹനങ്ങളുടെ രേഖകൾ ഓഫിസ് വരാന്തയിൽ നിന്ന 3ഏജന്റുമാരിൽ നിന്നു കണ്ടെടുത്തു. അപേക്ഷകർക്ക് അയച്ചു കൊടുക്കാതെ സൂക്ഷിച്ച 372 ലൈസൻസുകൾ ഓഫിസിൽ കണ്ടെത്തി. റെയ്ഡ് നടക്കുമ്പോൾ ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഓടിക്കടക്കാൻ ശ്രമിച്ചു. വിജിലൻസ് സംഘത്തെ കണ്ട് ഓടിയ ഏജന്റ് ഉപേക്ഷിച്ച ബാഗിൽ നിന്ന് വാഹനങ്ങളുടെ റജിസ്ട്രേഷൻ രേഖകൾ പിടിച്ചെടുത്തു. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടു നോട്ടുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.

ആർടി ഓഫിസിൽ അഴിമതി നടക്കുന്നതായി വിജിലൻസ് എസ്പി. വി.ജി.വിനോദ് കുമാറിന് ലഭിച്ച പരാതിയിലാണ് റെയ്ഡ് നടന്നത്. ഏജന്റ് വഴി വന്നപ്പോൾ വകുപ്പ് ഫിറ്റ്നസ് നൽകിയതിനുള്ള തെളിവുകളും ഫിറ്റ്നസ് നൽകുന്നതിലെ അപാകതയും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button