KeralaLatest News

കുടുംബത്തോടൊപ്പം കോടികളുടെ വിസ തട്ടിപ്പ്; പ്രതി പിടിയിൽ

കോട്ടയം : കുടുംബത്തോടൊപ്പം കോടികളുടെ വിസ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. വിദേശത്ത് ജോലിവാഗ്‌ദാനം ചെയ്‌ത്‌ 32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തു.

പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അമേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ കമ്പനികളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം യുവതീ യുവാക്കളില്‍ നിന്നും, ഇവരുടെ രക്ഷിതാക്കളില്‍ നിന്നുമായി കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഡല്‍ഹി ബദര്‍പൂരിലുള്ള റോയ് ജോസഫിന്റെ ട്രാവല്‍ ഏജന്‍സിയുടെയും മറ്റൊരു ചാരിറ്റബിള്‍ സൊസൈറ്റിയുടേയും മറവിലായിരുന്നു തട്ടിപ്പ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്.ഏറ്റുമാനൂരിലെ പ്രതിയുടെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടിക്കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button