KeralaLatest News

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സ്റ്റേ നിലനില്‍ക്കെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ നടപടി

തിരുവനന്തപുരം : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഹൈസ്‌കൂള്‍ -ഹയര്‍ സെക്കണ്ടറി ഏകീകരിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി തുടര്‍നടപടികള്‍ രണ്ട് മാസത്തേക്ക് വിലക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ട്രേറ്റ് ഇറക്കേണ്ട ഉത്തരവാണ് ഡയറക്ട്രേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ഡി.ജി.ഇ വെള്ളിയാഴ്ചയിറക്കിയ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് ഉത്തരവ് കോടതിയലക്ഷ്യമാകുമെന്നാണ് വിലയിരുത്തല്‍. ഇത് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അനുകൂല അധ്യാപക സംഘടനകള്‍ കോടതിയെ സമീപിക്കും. ഏകീകരണത്തിന്റെ ജില്ലാതല യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെങ്കിലും കോടതിയലക്ഷ്യമാകുമെന്ന് കണ്ട് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് മാറ്റി വെയ്ക്കുകയായിരുന്നു.

ഉത്തരവിന്റെ പകര്‍പ്പ് മീഡിയ വണ്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. സ്റ്റേയുടെ പശ്ചാത്തലത്തില്‍ ഡി.ജി.ഇ.ക്ക് പകരം ഹയര്‍ സെക്കണ്ടറി ഡയറക്ട്രേറ്റാണ് ഉത്തരവിറക്കേണ്ടത്. കഴിഞ്ഞ ദിവസം നടത്താനിരുന്ന ഏകീകരണത്തിന്റെ ജില്ലാതല യോഗം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. പുതിയ ഉത്തരവും കോടതി അലക്ഷ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button