
ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളില്‍ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയനാവുകയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം.
2006-07 കാലഘട്ടത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്. മുഖ്യമന്ത്രി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നല്ല സ്‌കൂളുകളില്ലാത്തതും ആരോഗ്യമേഖലയിലും അടിസ്ഥാന വികസന മേഖലയിലുമുള്ള പ്രശ്നങ്ങളും ജനങ്ങള്‍ കുമാരസ്വാമിയുമായി സംസാരിച്ചു.
ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് അവര്‍ക്കുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യണമെന്നും ജനങ്ങള്‍ക്കുവേണ്ടി റോഡില്‍ കിടന്നുറങ്ങാനും തയ്യാറാണെന്നായിരുന്നുമായിരുന്നു പിന്നീട് നിലത്ത് കിടന്നുറങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്.
Post Your Comments