KeralaLatest News

പ്രവാസിയുടെ ആത്മഹത്യ ; ആന്തൂര്‍ വിവാദത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുമെന്ന്

കണ്ണൂർ: കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുമെന്ന് സി.പി.എം. സംസ്ഥാനസമിതി അംഗം പി.ജയരാജന്‍ വ്യക്തമാക്കി.

ജില്ലാസെക്രട്ടറിയായിരിക്കേ താന്‍ നടത്തിയ ഇടപെടലുകളടക്കം വിശദീകരിക്കും. മാധ്യമങ്ങള്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും വൈകിട്ട് ധര്‍മശാലയില്‍ നടക്കുന്ന രാഷ്ട്രീയവിശദീകരണ യോഗത്തില്‍ മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടേറിയറ്റിന്റെ നിര്‍ണായകയോഗം ഉടന്‍ ആരംഭിക്കും. കേസിൽ ആരോപണം നേരിടുന്ന ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള നേരിട്ടെത്തി യോഗത്തിൽ വിശദീകരണം നൽകും. ഇവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടി സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button