CricketLatest NewsSports

ഇന്ത്യയ്‌ക്കെതിരായ തോല്‍വി; പാക് ക്രിക്കറ്റ് ടീമിനെതിരെ നടപടി വേണമെന്ന് മുന്‍ താരം

ലാഹോര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയം നേരിട്ടതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നാട്ടില്‍ കാലുകുത്താന്‍ പറ്റാത്ത അവസ്ഥയിലാണ് പാക് ടീമംഗങ്ങള്‍. പരാജയത്തെ തുടര്‍ന്ന് വിമര്‍ശനങ്ങളുമായി നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ പാക് ടീമിനെതിരെ നടപടി വേണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.

ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന്‍ ടീമിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അക്മല്‍ മുഖ്യമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പത്രമായ ദ നേഷനോട് സംസാരിക്കുകയായിരുന്നു അക്മല്‍. ”ഈ ലോകകപ്പില്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഒരു മത്സരത്തിലും വിജയിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ജയിച്ചതെന്നും ആ ജയത്തിന് കാരണം ആദ്യം ബാറ്റ് ചെയ്ത് ഒരു വലിയ സ്‌കോര്‍ നേടിയതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 105ന് പുറത്തായത് വന്‍ വീഴ്ചയാണെന്നും ബാറ്റ്സ്മാന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അക്മല്‍ പറഞ്ഞു.

പാക് ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയതിന് ടീമിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരുപാട് പേര്‍ പാക്കിസ്ഥാനിലുണ്ട്. കഴിവിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ തെരഞ്ഞെടുത്ത് ബാറ്റിങ്ങും ബൗളിങ്ങും ശക്തിപ്പെടുത്തണം. അങ്ങനെ വന്നാല്‍ പാക് ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും.” അക്മല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button