തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യും. സംഭവം കോടിയേരി തന്നെ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. യോഗത്തിന് ശേഷം കോടിയേരി 3 :30 ന് മാധ്യമങ്ങളെ കാണും. കേസ് ബിനോയ് വ്യക്തിപരമായി നേരിടട്ടെ. പാർട്ടി ഒരു സഹായവും നൽകില്ലെന്നും കോടിയേരി യോഗത്തിൽ അറിയിച്ചു.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിഹാര്‍ സ്വദേശിനിയുടെ കുടുംബം രംഗത്തെത്തി. ബിനോയ് യുവതിയേയും കുടുംബാഗങ്ങളേയും നിരന്തരം ഭീഷിപ്പെടുത്തിയിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും കുടുംബാഗങ്ങള്‍ അറിയിച്ചു.
അതേസമയം ഒന്നര വര്‍ഷമായി ബിനോയിയുടെ വിഷയം അയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കോടിയേരിയുമായും സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ബിനോയിയുടെ അറസ്റ്റിനു ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു.
Post Your Comments