റാഞ്ചി : അഞ്ചാമത് യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ചെയ്യാന്‍ ഒരുങ്ങുകയാണ് രാജ്യമെങ്ങും.യോഗാ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം റാഞ്ചിയിൽ 30,000 ആളുകളാണ് യോഗ ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാർ എന്നിവരും യോഗാ പരിപാടികളിൽ പങ്കാളികളായി. ജനങ്ങൾക്ക് യോഗ സന്ദേശവും പ്രധാമന്ത്രി നൽകി. വെളുത്ത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി യോഗ ചെയ്യാനെത്തിയത്.
അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങൾ ലോക പ്രശസ്‌തമാണ്. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി നിർദേശിച്ചത്.
ഡൽഹിയിലെ യോഗ ദിനാചരണത്തിന് ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ നേതൃത്വം നൽകും . ഇന്ത്യൻ സ്‌ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ അബുദാബി ഉം അൽ ഇമാറാത്ത് പാർക്കിൽ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ വിവിധ രാജ്യക്കരായ ആയിരകണക്കിന് പേരാണ് പങ്കെടുത്തത്. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. കേരളത്തിലും ഗവർണർ പി സദാശിവത്തിനെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ യോഗാദിനം ആചരിക്കുകയാണ്.
Jharkhand: Prime Minister Narendra Modi performs yoga at Prabhat Tara ground in Ranchi on #InternationalDayofYoga pic.twitter.com/gUAEYg8Gr6
— ANI (@ANI) June 21, 2019
Post Your Comments