Latest NewsKeralaIndia

ഭാര്യയെ നടു റോഡില്‍ കുത്തി വീഴ്ത്തി; യുവതിയുടെ നില ​ഗുരുതരം; ഭര്‍ത്താവ് ഒളിവില്‍

തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡില്‍ വച്ച്‌ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാ​ര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു. ഒളിവില്‍ പോയിരിക്കുന്ന ഭര്‍ത്താവ് തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ അച്ചു എന്ന് വിളിക്കുന്ന അഖിലിനെ (26) കേസില്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദ​യംപേരൂരിലാണ് സംഭവം. ഉദയംപേരൂര്‍ മങ്കായിക്കടവ് ചാത്തമ്മല്‍ ഷാജിയുടെയും സിന്ധുവിന്റേയും മകള്‍ ശ്രീലക്ഷ്മി (23)ക്കാണ് കുത്തേറ്റത്. ​

ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ശ്രീലക്ഷ്മിയുമായി മാങ്കായിക്കടവ് ഒട്ടുവള്ളില്‍ റോഡില്‍ ഇയാള്‍ വഴക്ക് കൂടുകയും തുടര്‍ന്ന് പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ട് ഒരാള്‍ ഓടിയെത്തുമ്പോഴേക്കും അഖില്‍ കടന്നുകളഞ്ഞു. ഉദയംപേരൂര്‍ പൊലീസെത്തിയാണ് ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മുതുകത്ത് രണ്ട് കുത്തും നെഞ്ചില്‍ ഒരു കുത്തും തലയ്ക്ക് വെട്ടും എറ്റിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന ഉദയംപേരൂര്‍ എസ്‌ഐ കെഎ ഷെബിന്‍ പറഞ്ഞു.

ഒരു ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ അറസ്റ്റിലായിരുന്ന അഖില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കുറച്ചു നാളായി ജയിലിലായിരുന്നു. ജയലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഉദയംപേരൂരില്‍ എത്തിയത്. മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയെടുത്തു. കുത്താനുപയോ​ഗിച്ച്‌ കത്തി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button