Latest NewsIndia

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; എതിര്‍ത്ത് കോണ്‍ഗ്രസും ഉവൈസിയും

സിവില്‍ കുറ്റത്തെ ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുത്തലാഖ് ബില്‍ എന്ന് ബില്‍ അവതരണത്തെ എതിര്‍ത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു.

ന്യുഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്‍ ആണിതെന്നും സ്ത്രീകളുടെ ശാക്തികരണവും നീതി നടപ്പാക്കലുമാണ് ഉദ്ദേശിക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഓര്‍ഡിനന്‍സിനു പകരമുള്ള പുതിയ ബില്ലിനെ കോണ്‍ഗ്രസും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ശക്തമായി എതിര്‍ത്തു.

സിവില്‍ കുറ്റത്തെ ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുത്തലാഖ് ബില്‍ എന്ന് ബില്‍ അവതരണത്തെ എതിര്‍ത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. ഖുറാനില്‍ പറഞ്ഞതിനെ മാത്രമാണ് സമാജ്‌വാദി പാര്‍ട്ടി പിന്തുണയ്ക്കൂവെന്ന് പാര്‍ട്ടി നേതാവ് അസം ഖാന്‍ പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തത് വലിയ നിരാശയാണ്. നേരത്തെ അവര്‍ എതിര്‍ത്തിരുന്നില്ല. കഴിഞ്ഞ തവണ അവര്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ ഇന്ന് ഉവൈസിയെ പോലെ പ്രതിപക്ഷത്തെ എല്ലാവരും ബില്ലിനെ എതിര്‍ത്തു.നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ജനങ്ങള്‍ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. സര്‍ക്കാരിന്റെ ദൗത്യവും അതുതന്നെയാണ്.

മുത്തലാഖിലെ ഇരകള്‍ക്ക് നീതി നടപ്പാക്കുന്നതാണ് നിയമമെന്നും നിയമമന്ത്രി പറഞ്ഞു. മുത്തലാഖ് ഏതെങ്കിലും മതത്തിന്റെയോ പ്രാര്‍ത്ഥനയുടെയോ വര്‍ഗീയ പരിഗണനയുടെയോ പ്രശ്‌നമല്ല. ഇത് സ്ത്രീകളുടെ അന്തസ്സും നീതിയും ശാക്തീകരണവും ലക്ഷ്യമിട്ട് മാത്രമുള്ളതാണെന്നും നിയമമന്ത്രി പറഞ്ഞു. സോണിയ ഗാന്ധിയെ പോലെ ഒരാള്‍ കോണ്‍ഗ്രസിന്റെ നേതാവായിരിക്കുമ്ബോള്‍ കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചു. ബില്ലിന്റെ അവതരണത്തെ പോലും എതിര്‍ത്തു. അത് വേദനാജനകം മാത്രമല്ല, അത്യന്തം ഖേദകരമാണെന്നും നിയമമന്ത്രി പറഞ്ഞു.മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് ഉവൈസി പറഞ്ഞു.

ഇത് ഭരണഘടനയുടെ അനുഛേദം 14,15 എന്നിവയ്ക്ക് വിരുദ്ധമാണ്. ഗാര്‍ഹിക പീഡന നിയമം 2005, സി.ആര്‍.പി.സി സെക്ഷന്‍ 125, മുസ്ലീം സ്ത്രീകളുടെ വിവാഹ നിയമം എന്നിവയെല്ലാം ഇവിടെയുണ്ട്. മുത്തലാഖ് ബില്‍ നിയമമായാല്‍ അത് സ്ത്രീകളോടുള്ള കടുത്ത അനീതിയായിരിക്കുമെന്നും ഉവൈസി പ്രതികരിച്ചു.മുത്തലാഖ് നിയമപ്രകാരം ഒരാള്‍ അറസ്റ്റിലായാല്‍ അയാള്‍ക്ക് ജയിലില്‍ എന്തു പരിഗണന ലഭിക്കും. കുറ്റം ചെയ്യുന്ന മുസ്ലീം പുരുഷന്‍ ജയിലിലായാലും വിവാഹബന്ധം നിലനില്‍ക്കുമെന്ന് പറയുന്നു. ശിക്ഷിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷമാണ് ജയില്‍വാസം.അ

സ്ലീമായ ഒരാള്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന സ്ഥാനത്താണ് മുസ്ലീം പുരുഷന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്നത്. ഈ നിയമം നടപ്പാക്കുന്നതിലൂടെ എന്തു നീതിയാണ് മോഡി പറയാന്‍ ഉദ്ദേശിക്കുന്നതെന്നും ഉവൈസി വിമര്‍ശിച്ചു.പുതിയ അംഗങ്ങള്‍ക്ക് ഡിവിഷന്‍ നമ്പര്‍ അനുവദിക്കാത്തതിനാല്‍ പേപ്പര്‍ സ്ലിപുകള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് ബി.ജെ.പി അംഗം മീനാക്ഷി ലേഖി ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്നും ചൂണ്ടിക്കാട്ടി. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കണമെന്ന് പത്തനംതിട്ട എം.പി ആന്റോ ആന്റണിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button