വാഷിങ്ടണ്‍ : പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസിനെ പ്രകോപിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോണാണ് ഇറാന്‍ വ്യാഴാഴ്ച വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍-ഒമാന്‍ ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസിനോടുചേര്‍ന്ന് തങ്ങളുടെ വ്യോമപരിധി ലംഘിച്ച യു.എസിന്റെ ചാര ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) അറിയിച്ചു.
തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനിലെ കുഹ്മൊബാറക്കിനോടുചേര്‍ന്ന് ആകാശപരിധി കടന്ന ആര്‍.ക്യു.-4 ഗ്ലോബല്‍ ഹോക് എന്ന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്നാണ് ഇറാന്ഡറെ അവകാശവാദം. എന്നാല്‍, വെടിവെച്ചിടുമ്പോള്‍ ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയിലായിരുന്നെന്നും നാവികസേനയുടെ സമുദ്രനിരീക്ഷണത്തിനുള്ള എം.ക്യു.-4സി. ട്രിടണ്‍ ഡ്രോണാണിതെന്നും യു.എസ്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ ആദ്യമായാണ് ഇറാനൊരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇറാന്റെ ദേശസുരക്ഷയും അതിര്‍ത്തിയും യു.എസ്. മാനിക്കണമെന്ന് ഔദ്യോഗിക ടെലിവിഷനിലൂടെ ഹുസെയ്ന്‍ സലാമി മുന്നറിയിപ്പുനല്‍കി.
Post Your Comments