റിയാദ് : സൗദിയിലെ പ്രധാന ജലശുദ്ധീകരണ ശാലയ്ക്കു നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം. ഇത് എട്ടാം ദിവസം തുടര്‍ച്ചയാണ് ഹൂതികള്‍ സൗദിയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്. സൗദി ജസാനിലെ പവര്‍ പ്ലാന്റും ജലശുദ്ധീകരണ ശാലയും ലക്ഷ്യം വെച്ചാണ് ഹൂതികള്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വൈറ്റ് ഹൌസ് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൂതികള്‍ക്ക് നേരെ സഖ്യസേനാ നടപടി തുടരുകയാണ്.
ആക്രമണം സൗദി സഖ്യസേനയും ഹൂതികളും സ്ഥിരീകരിച്ചു. ആക്രമണത്തിനുപയോഗിച്ച മിസൈല്‍ സഖ്യസേന പരിശോധിക്കുന്നുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇനിയും ആക്രമണം നടത്തുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാം ദിനമാണ് സൗദിക്ക് നേരെ ഹൂതി ആക്രമണം നടക്കുന്നത്. സൗദിയിലെ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഹൂതി ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിവരണം നല്‍കിയതായി വൈറ്റ് ഹൌസ് അറിയിച്ചു.
Post Your Comments