Latest NewsIndia

കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാസ്വാമി സർക്കാർ മന്ദിരം വിട്ട് നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസം

2018 മെയ് മുതൽ ബംഗളൂരുവിലെ താജ് ഹോട്ടലാണ് സർക്കാരിന്റെ ഭരണ സിരാ കേന്ദ്രം .

ബെംഗളൂരു ; കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാസ്വാമി സർക്കാർ മന്ദിരം വിട്ട് നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസമാക്കിയതായി സൂചന മുഖ്യമന്ത്രിയായി ചുമതലയേറ്റ അന്നു മുതൽ തന്നെ സർക്കാർ മന്ദിരത്തിൽ താമസിക്കാൻ കുമാരസ്വാമി വിമുഖത കാട്ടിയിരുന്നതായും റിപ്പോർട്ടുണ്ട് . .2018 മെയ് മുതൽ ബംഗളൂരുവിലെ താജ് ഹോട്ടലാണ് സർക്കാരിന്റെ ഭരണ സിരാ കേന്ദ്രം .

ദേശീയ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത് . ചാനൽ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇക്കാര്യം പുറത്ത് വന്നത് .ഇതേ കുറിച്ച് അന്വേഷിക്കാൻ എത്തിയ മാദ്ധ്യമ പ്രവർത്തകരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞെങ്കിലും , മുഖ്യമന്ത്രി കുറേ ദിവസങ്ങളായി അവിടെയുണ്ടെന്ന് അവർ അറിയിച്ചു . ഇടയ്ക്കിടക്ക് അദ്ദേഹം മുറി മാറി താമസിക്കാറുമുണ്ടെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു .

അതേ സമയം രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ അവർ വെളിപ്പെടുത്തിയില്ല. കുമാരസ്വാമിമ ഇവിടെ താമസിക്കുന്നതിന്റെ കാരണം വാസ്തു പ്രശ്നങ്ങളാണോ എന്നൊന്നും വ്യക്തതയില്ല. കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളു .

shortlink

Related Articles

Post Your Comments

Related Articles


Back to top button