Latest NewsIndia

സമുദ്രാധിപത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ : ശത്രുക്കളുടെ പേടിസ്വപ്‌നമായി മെയ്ക്ക് ഇന്ത്യാ പദ്ധതിയില്‍ ഒരുങ്ങുന്നത് ആറ് കരുത്തുറ്റ അന്തര്‍വാഹിനികള്‍

ന്യൂഡല്‍ഹി: സമുദ്രാധിപത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ , ശത്രുക്കളുടെ പേടിസ്വപ്നമായി മെയ്ക്ക് ഇന്ത്യാ പദ്ധതിയില്‍ ഒരുങ്ങുന്നത് ആറ് കരുത്തുറ്റ അന്തര്‍വാഹിനികള്‍. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി, പ്രതിരോധ നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ചേര്‍ന്ന് ഉത്പാദനം നടത്തുന്നതിനുള്ള പദ്ധതിയ്ക്കാണ് രൂപംനല്‍കുന്നത്. തുടക്കത്തില്‍ ആറ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പ്രൊജക്ട് 75-1 എന്ന പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമാക്കാന്‍ താത്പര്യപെടുന്ന ഇന്ത്യന്‍ കമ്പനികള്‍ രണ്ട് മാസത്തിനകം പ്രതികരണം അറിയിക്കണം. സാങ്കേതിത വിദ്യ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യവും കപ്പല്‍ നിര്‍മാണത്തിലെ പ്രവൃത്തിപരിചയവും സാമ്പത്തിക ശേഷിയും അനുസരിച്ചാകും കമ്പനികളെ പട്ടികപ്പെടുത്തുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്ബനിയ്ക്കായിരിക്കും കരാര്‍ നല്‍കുകയെന്ന് കേന്ദ്രപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button