തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറോട്ടോറിയം നീട്ടാനുള്ള അനുമതി നിളേധിച്ച ആര്‍ബിഐയുടെ നടപടി ജനദ്രോഹമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആവശ്യമെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറെ കാണുമെന്ന് മന്ത്രി ്‌റിയിച്ചു. അതേസമയം ബാങ്ക് ജപ്തി നടപടിയെടുത്താല്‍ സഹകരിക്കില്ല. ബാങ്കേഴ്‌സ് സമിതി യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കര്‍ഷക വായ്പയ്ക്കുള്ള മൊറൊട്ടോറിയം നീട്ടാനുള്ള അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാനം റിസര്‍വ് ബാങ്കിന് വീണ്ടും കത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനികുമാര്‍ വ്യക്തമാക്കി. ബാങ്കേഴ്സ് സമിതി യോഗം വിളിക്കാന്‍ ആവശ്യപ്പെടും.കാര്‍ഷിക വായ്പ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.ഇതിനാണ് ആര്‍ബിഐ അനുമതി നിഷേധിച്ചത്.
Post Your Comments