കൊല്‍ക്കത്ത: നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭട്ട്പാറ, ജഗത്ദാല്‍ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.
ഭട്പാറയില്‍ ചില സാമൂഹിക വിരുദ്ധരും കുറ്റവാളികളും സജീവമാണെന്നും പ്രദേശത്തെ സമാധാനത്തെ തകര്‍ക്കുന്ന ബാഹ്യഘടകങ്ങള്‍ ഇപ്പോള്‍ അവരോടൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായ പറഞ്ഞു. ഇവിടെ ആര്‍എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.
നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മെയ് 19 മുതല്‍ നിരവധി ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ച ബാരക്പൂര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ഭട്പാറ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി ഗതികള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. എ.ഡി.ജി ദക്ഷിണ ബംഗാള്‍ സഞ്ജയ് സിങ്ങിന് ബാരക്പൂര്‍ കമ്മീഷണറേറ്റിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടിയന്തരമായി ഭട്പാറയിലെത്താന്‍ ഡിജി വീരേന്ദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ദിയോപാധ്യായ കൂട്ടിച്ചേര്‍ത്തു. പുതുതായി നിര്‍മ്മിച്ച ഭട്ട്പാറ പോലീസ് സ്റ്റേഷന് സമീപം രണ്ട് വിഭാഗം ബോംബുകള്‍ എറിഞ്ഞതായും വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments