KeralaLatest News

കല്ലട ബസിലെ പീഡന ശ്രമം: കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കേസില്‍ അറസ്റ്റിലായ ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശിന ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്ലട ബസ് സര്‍വീസിനെതിരെ നേരത്തെ നടപടികള്‍ സ്വീകരിച്ചതാണ്. ചട്ടലംഘനം കണ്ടെത്തിയ പല ബസുകള്‍ക്കെതിരേയും മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ബസുകളെല്ലാം അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ കേരളത്തിന് ഇവയുടെ പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നു ഗതാഗതമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button