Latest NewsKeralaIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം ; പോലീസ് കേസെടുത്തതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്തംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. ഏഴിക്കര പഞ്ചായത്തിലെ സിപിഎം അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഈട്ടുമ്മല്‍ ഇ.ആര്‍ സുനില്‍രാജിന് എതിരെയാണ് കേസ്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുനില്‍രാജ് ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.പീഡനത്തിനിരയായ കുട്ടിയുടെ അമ്മ പറവൂരിലെ ടെക്‌സ്റ്റൈല്‍സ് ജിവനക്കാരിയാണ്. ഇവരുടെ സുഹൃത്താണ് സിപിഎം പ്രവര്‍ത്തകനായ സുനില്‍രാജ്. പെണ്‍കുട്ടിയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വടക്കുംപുറത്തെ വീട്ടിലെത്തിയ സുനില്‍ രാജ് പെണ്‍കുട്ടിയെ കയറി പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.

കുട്ടിയുടെ പിതാവ് വീടുമായി അകന്ന് കഴിയുകയാണ്. മാതാവിന്റെ വീട്ടില്‍ ചെന്ന് പെണ്‍കുട്ടി ഈ വിവരം അറിയിച്ചു. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്ത്രീയെ അപമാനിക്കാന്‍ വേണ്ടി ഉപദ്രവിക്കല്‍, ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും സുനില്‍രാജിനു മേല്‍ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button