കണ്ണൂർ : പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ നടപടിയെടുത്തു. നഗരസഭ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സെക്രട്ടറി ഗിരീഷ് , അസിസ്റ്റന്റ് എഞ്ചിനീയർ കെ കലേഷ്, ഓവർസീയർമാരായ അഗസ്റ്റിൻ,സുധീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‍തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നു മന്ത്രി എ.സി മൊയ്തീൻ. കുറ്റവാളികളായ ആരെയും രക്ഷപെടാൻ അനുവദിക്കില്ല. സസ്‌പെൻഷൻ പ്രഖ്യാപിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, എം വി ജയരാജൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് കണ്ണൂർ ആന്തൂര്‍ നഗരസഭാ പ്രവര്‍ത്തന അനുമതി നൽകുന്നതിൽ അനാവശ്യ കാലതാമസത്തിൽ മനംനൊന്താണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടിലെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് ഓഡിറ്റോറിയം നിർമ്മാണം ആരംഭിച്ചത്.
Post Your Comments