Latest NewsQatar

ഖത്തറിൽ പൊടിക്കാറ്റ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

ദോഹ: ഖത്തറിൽ ഈയാഴ്ച മുഴുവൻ പൊടിക്കാറ്റ് വീശും. അൽ ബവാരി എന്നാണ് കാറ്റിന്റെ പ്രാദേശിക നാമം. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. എന്നാൽ കാറ്റും പൊടിയും നിറഞ്ഞ സമയങ്ങളിൽ ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം അൽ ബവാരി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രിയിൽ ദുർബലമാകുകയും പുലർച്ചെ ശക്തിപ്രാപിക്കുകയുമാണ് ഈ കാറ്റിന്റെ ശൈലി. അതുകൊണ്ട് തന്നെ ജാഗ്രതയുണ്ടായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ദൂരക്കാഴ്ച കുറയത്തക്ക വിധം കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്. പുറത്തിറങ്ങുമ്പോൾ മൂക്ക്, വായ, ചെവി എന്നിവ തുണിയോ മൂടുപടമോ ഉപയോഗിച്ച് മൂടണം.വീടിന്റെ വാതിലുകളും ജനലുകളും അടയ്ക്കണം. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.കാറിന്റെ ജനലുകൾ ഉറപ്പായും അടച്ചിരിക്കണം. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കണ്ണട ഉപയോഗിക്കണമെന്നും അലർജിയുള്ളവർ പ്രതിരോധ മരുന്ന് കരുതണമെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button