കാക്കനാട്: മെഗാ അദാലത്തിൽ തീർപ്പായത് 24 പരാതികൾ, വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 24 പരാതികൾ തീർപ്പാക്കി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 98 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 8 കേസുകളിൽ പോലീസിനോട് റിപ്പോർട്ട് തേടി. 66 കേസുകൾ അടുത്ത അദാലത്തിനായി മാറ്റിവച്ചു. ഓണക്കൂർ സ്വദേശിനിയായ 93 കാരി വൃദ്ധ സംരക്ഷണം തേടി കമ്മീഷനെ സമീപിച്ചിരുന്നു. ഇവരുടെ സംരക്ഷണം സഹോദരിയുടെ മകന് കൈമാറാനും ഇവരുടെ പേരിലുള്ള 14 സെന്റ് സ്ഥലം വിറ്റ് ആ പണം ബാങ്കിൽ നിക്ഷേപിച്ച് ചെലവുകൾക്കായി ഉപയോഗിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
കൂടാതെ വനിതാ കമ്മീഷൻ അദാലത്തിന് പഞ്ചായത്ത് ഹാൾ വിട്ടു നൽകാതിരുന്ന കറുകുറ്റി പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വരുത്തി ശാസിച്ചു. സെക്രട്ടറി മാപ്പപേക്ഷിച്ചതിനാൽ തുടർ നടപടികൾ ഒഴിവാക്കി.
എറണാകുളം വൈറ്റില മേഖലയിലെ സ്കൂളിൽ അധ്യാപകൻ പീഢിപ്പിക്കുന്നതായി കാണിച്ച് അധ്യാപികമാരും ഹെഡ്മിസ്ട്രസും നൽകിയ പരാതിയിൽ ഡി.പി.ഐയോട് റിപ്പോർട്ട് തേടി. വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷിജി ശിവജി, ഇ.എം. രാധ തുടങ്ങിയവരാണ് അദാലത്തിൽ പങ്കെടുത്തത്.
Post Your Comments