ആയിരം സൈനികരെ കൂടി ഗൾഫിൽ വിന്യസിച്ച് അമേരിക്കയുടെ ശക്തമായ നടപടി, ഇറാനെതിരായ സൈനിക മുന്നൊരുക്കം ശക്തമാക്കി അമേരിക്കയുടെ പുതിയ നിലപാട്. പുതുതായി ആയിരം സൈനികരെ അമേരിക്ക ഗൾഫിലേക്ക് വിന്യസിച്ചു കഴിഞ്ഞു. ഗൾഫ് സമുദ്രത്തിലെ എണ്ണ ടാങ്കർ ആക്രമണത്തിനു പിന്നാലെ ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് റോക്കറ്റ് പതിച്ചതും അമേരിക്കയുടെ പുതിയ പ്രകോപനത്തിന് കാരണമാണ്.
എന്നാൽ പുതുതായി ആയിരം സൈനികരെ ഗൾഫിലേക്ക്അയക്കാനുള്ള അമേരിക്കൻ തീരുമാനം വന്നതോടെ ഇറാനെതിരായ യുദ്ധനീക്കം വീണ്ടും സജീവമാവുകയാണ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേർക്ക് മൂന്ന് റോക്കറ്റുകൾ പതിച്ചതാണ് പൊടുന്നനെയുള്ള നടപടിക്ക് കാരണം. ഒരു മാസത്തിനുള്ളിൽ ആറ് എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം നടന്നതും സുരക്ഷ വർധിപ്പിക്കാൻ കാരണമായെന്ന് അമേരിക്ക വിശദീകരിക്കുന്നു.
എന്നാൽ അക്രമിക്കപ്പെട്ട കപ്പലുകൾക്കു സമീപം ഇറാൻ ബോട്ടിന്റെ വീഡിയോ ചിത്രം കഴിഞ്ഞ ദിവസം പെന്റഗൺ പുറത്തു വിട്ടിരുന്നു. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി ചേർന്നുള്ള യു.എസ് സൈനികാഭ്യാസവും തുടരുകയാണ്. ഇതിനു പുറമെ യു.എ.ഇയും ജോർദാനും തമ്മിലെ സൈനികാഭ്യാസവും പൂർത്തിയായി.
പക്ഷേ ഏതാനും നാളുകളായി ഗൾഫിൽ തങ്ങളുടെ താൽപര്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന തുടർച്ചയായ നീക്കങ്ങൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് അമേരിക്ക നൽകുന്നത്. രണ്ട് യു.എസ് യുദ്ധ കപ്പലുകൾ ഇപ്പോൾ തന്നെ ഗൾഫ് സമുദ്രത്തിലുണ്ട്. ആണവ കരാറിനു വിരുദ്ധമായി കൂടുതൽ യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക നീങ്ങേണ്ടി വരുമെന്ന ഇറാന്റെ ഭീഷണിയും അമേരിക്ക ഗൗരവത്തിലാണ് കാണുന്നത്. എന്നാൽ യു.എസ് സൈന്യം ഗൾഫ് വിടണമെന്നും ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിന് തങ്ങളില്ലെന്നും ഇറാൻ വ്യക്തമാക്കി.
Post Your Comments